Site iconSite icon Janayugom Online

നിയമപോരാട്ടം തുടർന്ന് ഹണി റോസ്; ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യുട്യൂബ് ചാനലുകൾക്കെതിരെയും പരാതി

ദ്വയാർത്ഥ പ്രയോഗം നടത്തിയതിന്റെ പേരിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ നടി ഹണി റോസ് നിയമപോരാട്ടം തുടരുമെന്ന് സൂചന .
തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ നടി നീക്കം ആരംഭിച്ചു. 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ നടി പൊലീസിന് കൈമാറും. വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാകും നടപടി തേടുക. 

അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയാ ലൈംഗികാധിക്ഷേപ കേസിൽ നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഇന്നലെ രാവിലെ മേപ്പാടിയിലെ ബോച്ച് തൗസന്റ് ഏക്കര്‍ റിസോര്‍ട്ട് വളപ്പിൽ വെച്ച് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രി 7 മണിക്ക് ശേഷമാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇത് ഫോറൻസിക പരിശോധനയ്ക്ക് അയക്കും. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം ബോബി ചെമ്മണ്ണൂരിനെ രാത്രി മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. രാത്രി 12 മണിയോടെയും പുലർച്ചെ അഞ്ച് മണിയോടെയും രണ്ട് തവണയായി ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. 

Exit mobile version