Site iconSite icon Janayugom Online

ഐതിഹ്യങ്ങളും സാഹിത്യവിമർശവും പ്രകാശനം ചെയ്തു

ഐതിഹ്യങ്ങളിൽ അദൃശ്യമായിരിക്കുന്ന സാഹിത്യ സിദ്ധാന്തങ്ങൾ കണ്ടെത്തുകയും ഐതിഹ്യങ്ങളെ സാഹിത്യവിമർശനത്തിന് പ്രയോജനപ്പെടുത്താം എന്ന് തെളിയിക്കുകയും ചെയ്യുന്ന അദൃഷ്ടപൂർവമായ ഒരു ഗ്രന്ഥമാണ് ഐതിഹ്യങ്ങളും സാഹിത്യവിമർശവും എന്ന് ഡോ വിആർ പ്രബോധചന്ദ്രൻ നായർ പറഞ്ഞു.അതുകൊണ്ടുതന്നെ ഇതൊരു പഥപ്രദർശക ഗ്രന്ഥവുമാണ്.ഡോ എഴുമറ്റൂർ രാജരാജവർമ്മ രചിച്ച് സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഐതിഹ്യങ്ങളും സാഹിത്യവിമർശവും എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് സേവക സമാജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ഭാരത് സേവക് സമാജ് ചെയർമാൻ ഡോ ബി എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ എം ആർ തമ്പാൻ പുസ്തകം ഏറ്റുവാങ്ങി.ഡോ. വി എസ് വിനീത് ആശംസകൾ നേർന്നു.ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ മറുപടി പ്രസംഗം നടത്തി.ജയ ശ്രീകുമാർ സ്വാഗതവും ശ്രീമതി സിന്ധു സുരേഷ് കൃതജ്ഞതയും പറഞ്ഞു.

Exit mobile version