Site iconSite icon Janayugom Online

നിയമസഭാസമ്മേളനം തുടങ്ങി; പ്രതിപക്ഷ ബഹളത്തിൽ സഭ അല്പനേരം നിർത്തിവച്ചു

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കം. ചോദ്യോത്തര വേള ആരംഭിക്കുന്നതിനിടെ പുതിയ അംഗം ഉമാ തോമസ്, കെ കെ രമയ്ക്കൊപ്പം സഭയിലേക്കെത്തി. പ്രതിപക്ഷ അംഗങ്ങൾ ഡസ്കിലടി വരവേറ്റു.

ഉമ സീറ്റിലെത്തിയതോടെ മന്ത്രി എം വി ഗോവിന്ദനെ മറുപടിക്കായി ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ട്രഷറി ബെഞ്ചിൽ നിന്ന് ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതോടെ ബഹളം ശക്തമായി.

സ്പീക്കർ എഴുന്നേറ്റതോടെ പ്രതിപക്ഷം നിശബ്ദമായി. ഇതിനിടെ എ എം ഷംസീർ എഴുന്നേറ്റത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വാക്കേറ്റവും ബഹളവും ആയതോടെ അല്പസമയത്തേക്ക് സഭാനടപടികൾ സ്പീക്കർ നിർത്തിവച്ചു. സ്പീക്കർ മടങ്ങിയതോടെ ഇരുപക്ഷവും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയാണ്.…

updat­ing…

Eng­lish summary;Legislative Assem­bly begins; The meet­ing was adjourned for a while due to oppo­si­tion riots

You may also like this video;

YouTube video player
Exit mobile version