ഇക്കഴിഞ്ഞ അഞ്ചിന് ആരംഭിച്ച പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. പ്രധാനമായും നിയമനിര്‍മ്മാണം ലക്ഷ്യമിട്ട് വിളിച്ചുചേര്‍ത്ത സമ്മേളനം 13ന് സമാപിക്കും. നേരത്തെ 15വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതുവരെ 17 ബില്ലുകളാണ് സഭയില്‍ അവതരിപ്പിച്ചത്.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കുന്ന സര്‍വകലാശാല നിയമഭേഗതി ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍വകലാശാല ബില്‍ സബ്ജക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്കാണ് അയച്ചിരിക്കുന്നത്. നേരത്തെ പരിഗണനയ്ക്കയച്ച വിവിധ സബ്ജക്ട് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സഭാസമ്മേളനത്തില്‍ അവതരിപ്പിച്ചു.
English Summary: legislative assembly session It will end on the 13th
You may also like this video