ചൈനയില്‍ പുതിയ വൈറസ് വ്യാപിക്കുന്നു. നോവല്‍ ലെങ്ക്യ ഹെനിപാവൈറസ് (ലെവി) എന്നറിയപ്പെടുന്ന വൈറസ് രോഗബാധ 35 പേര്‍ക്ക് സ്ഥിരീകരിച്ചു. വൈറസ് വ്യാപനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്.
2018 അവസാനം ഷന്‍ഡോങ്ങിന്റെയും ഹെനാനിന്റെയും വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ചയിലാണ്.
വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്നതാണ് വൈറസെന്ന് തായ്‍വാൻ തായ്പേയി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വവ്വാലിൽ നിന്നും പടരുന്ന ഹെനിപാവൈറസ് ഏഷ്യയിലും ഓസ്ട്രേലിയയിലും രോഗബാധയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിപ വൈറസും ഇതേ കുടുംബത്തിൽ നിന്നുള്ളതാണ്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ക് മേലുള്ള കയ്യേറ്റവും വര്‍ധിക്കുന്നത് ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ രോഗങ്ങള്‍ ഉദയം ചെയ്യുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
English Summary: Lengya virus is spreading in China
You may like this video also