പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നതും പുലി ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് വളർത്തുനായയെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ നായയെ ആക്രമിച്ച ജീവി ഓടി മറയുകയായിരുന്നു. ആക്രമണം നടത്തിയത് പുലിയാണെന്ന് സംശയം അരിയിച്ചതോടെ ടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
കാൽപാടും നായയുടെ ദേഹത്തെ മുറിവും പരിശോധിച്ച ശേഷമാണ് പുലി തന്നെയാണ് ആക്രമിച്ചതെന്ന് ഉറപ്പിച്ചത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു
മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽ ആണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. പിന്നീട് കൂടിനു പുറത്തെത്തിക്കാൻ മയക്കുവെടിവയ്ക്കും മുമ്പ് തന്നെ ക്യാപ്ച്ചർ മയോപതി ബാധിച്ച് പുലി ചത്തിരുന്നു.
English Summary: leopard again in mannarkad
You may also like this video