Site icon Janayugom Online

കുമളിയില്‍ പുലി ഇറങ്ങിയത് പരിഭ്രാന്തി പരത്തി

leopered

കുമളില്‍ കണ്ടെത്തിയ പുലിയുടെ കാല്‍പ്പാടുകള്‍.

കുമളിയില്‍ പുലി ഇറങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയില്‍. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കുമളി ബി. എസ്. എന്‍. എല്‍. ടവര്‍ മേഡില്‍ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് പുലിയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്ത് പല തവണ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച രാവിലെ പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ പ്രദേശത്ത് കണ്ടെത്തി.

വനപാലകര്‍ നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. രണ്ട് നായ്ക്കള്‍, കോഴി എന്നിവയെ പുലി പിടിച്ചതായി നാട്ടുകാര്‍ പറയുന്നു. കുട്ടികളടക്കം നിരവധി പേര്‍ താമസിക്കുന്ന പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണ്. കുമളിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട വനപ്രദേശത്ത് പുലി വന്നതാകാമെന്ന വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ ഭാഗമായി വനത്തോട് ചേര്‍ന്നുള്ള കാടുകള്‍ വെട്ടിമാറ്റുന്ന നടപടികള്‍ ആരംഭിച്ചു.

വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും പുലിയുടെ സാന്നിദ്ധ്യം വീണ്ടും ശ്രദ്ധയില്‍ പെട്ടാല്‍ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും കുമളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ് എല്‍ സുനിലാല്‍ പറഞ്ഞു. കുമളിയുടെ വിവിധ മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും വനം വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: leop­ard spot­ted in Kumi­ly caused panic

You may like this video also

Exit mobile version