Site iconSite icon Janayugom Online

സുരേഷ്‌ഗോപിയുടെ മാലയിലെ പുലിപ്പല്ല് ലോക്കറ്റ്; വനം വകുപ്പ് അന്വേഷണം തുടങ്ങി

സുരേഷ്‌ഗോപിയുടെ മാലയിലെ പുലിപ്പല്ല് ലോക്കറ്റ് പരാതിയിൽ വനം വകുപ്പ് അന്വേഷണം തുടങ്ങി. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫിസര്‍ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റാപ്പര്‍ വേടന്‍ പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്.

സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ചെന്ന് കാണിച്ച് പരാതികളും വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്. മാലയിലെ ലോക്കറ്റിലുള്ളത് യഥാര്‍ഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് പരിശോധിക്കും. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല.

Exit mobile version