Site icon Janayugom Online

‘ഞ​ങ്ങ​ൾ​ക്ക് വേ​ണം ഈ ​നേ​താ​വി​നെ’; കെ മുരളീധരനെ പിന്തുണച്ച് ബോര്‍ഡുകള്‍

സംഘടനാ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ കെ മുരളീധരന് പിന്തുണയുമായി ജില്ലയിലെങ്ങും പോസ്റ്ററുകളും ഫ്ലെക്സ് ബോര്‍ഡുകളും ഉയരുന്നു. കെപിസിസി അധ്യക്ഷന്റെ നിലാപാടില്‍ പ്രതിഷേധിച്ച് ലോ​ക സഭ​യി​ലേ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്കോ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കഴിഞ്ഞദിവസം കെ മുരളീധരന്‍ പരസ്യമായി പ്ര​ഖ്യാ​പി​ച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെ മു​ര​ളീ​ധ​ര​ന്‍ അ​നു​കൂ​ലി​കള്‍ കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാപിച്ചിട്ടുള്ളത്. ‘നി​ങ്ങ​ൾ​ക്ക് വേ​ണ്ടെ​ങ്കി​ലും കേ​ര​ള ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി പ​റ​യു​ന്നു… ഞ​ങ്ങ​ൾ​ക്ക് വേ​ണം ഈ ​നേ​താ​വി​നെ’ എ​ന്നെ​ഴു​തി​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളാ​ണ് ജില്ലിയലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിസിസി ഓഫീസിന് സമീപത്തും മാനാഞ്ചിറയിലും കല്ലായിയിലുമെല്ലാം ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കെപിസിസി നേ​തൃ​ത്വ​ത്തിനെതിരേയുള്ള പരസ്യ പ്രതികരണത്തെത്തുടര്‍ന്ന് അധ്യക്ഷന്റെ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് കി​ട്ടി​യ​തി​ന് പി​ന്നാ​ലെയാണ് താ​ൻ ഇ​നി ഒ​രു മ​ത്സ​ര​ത്തി​നു​മി​ല്ലെ​ന്ന് മു​ര​ളി പ്ര​ഖ്യാ​പി​ച്ചത്. ച​ര്‍​ച്ച​യി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് താ​ഴെ​ത്തട്ടി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്രതിഷേധവും പരസ്യ പ്രതികരണവുമായി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് പോ​രാ​ളി​ക​ൾ എ​ന്ന പേ​രി​ലാണ് ബോ​ർ​ഡു​ക​ൾ സ്ഥാപിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: flex boards in kozhikode sup­port­ing k muraleedharan
You may also like this video

Exit mobile version