Site iconSite icon Janayugom Online

പാർലമെന്ററി സമിതിയില്‍ കള്ളം പറഞ്ഞു; ഇന്ത്യൻ വംശജനായ സിംഗപ്പൂര്‍ എംപിക്ക് പിഴ ചുമത്തി

പാർലമെന്ററി സമിതിക്ക് മുമ്പാകെ കള്ളം പറഞ്ഞതിന് ഇന്ത്യൻ വംശജനായ സിംഗപ്പൂര്‍ പ്രതിപക്ഷ നേതാവ് പ്രീതം സിങ്ങിന് പിഴ ചുമത്തി. 14,000 സിംഗപ്പൂർ ഡോളര്‍ പിഴയാണ് ജില്ലാ കോടതി ചുമത്തിയത്. 

ഭരണഘടന പ്രകാരം സിറ്റിങ് എംപിക്ക് ഒരു വര്‍ഷം തടവോ 10,000 സിംഗപ്പൂർ ഡോളർ പിഴയോ ലഭിച്ചാല്‍ സ്ഥാനം നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്യും.

പ്രീതം സിങ്ങിന് ചുമത്തിയ പിഴ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള പരിധിയിൽ എത്തുന്നില്ലെന്ന് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചു. രണ്ട് കേസുകളിലായാണ് സിങ്ങിന് 14,000 ഡോളര്‍ പിഴ ചുമത്തിയത്. 

വാദം കേൾക്കലിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രീതം സിങ്, നവംബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറഞ്ഞു. അപ്പീൽ നോട്ടീസ് ഫയൽ ചെയ്യാനും വിധി വിശദമായി പരിശോധിക്കാനും നിയമസംഘത്തിന് നിർദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി അംഗവും മുൻ എംപിയുമായ റയീസാ ഖാന്റെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കമ്മിറ്റിക്ക് മുമ്പില്‍ സിങ് ഹാജരായത്. ഖാന്റെ കേസ് അന്വേഷിക്കുന്നതിനിടെ പ്രിവിലേജസ് കമ്മിറ്റിയില്‍ സിങ് മനഃപൂർവം തെറ്റായ ഉത്തരങ്ങൾ നല്‍കിയെന്നാണ് ആരോപണം. 

Exit mobile version