Site icon Janayugom Online

ലൈഫ് ; ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 10552 വീടുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിലൂടെ ജില്ലയില്‍ ആകെ 10552 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 925 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഒന്നാം ഘട്ടത്തില്‍ ഒമ്പതും, രണ്ടാം ഘട്ടത്തില്‍പ്പെട്ട 52, മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 246, എസ്‌സി അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 217, ലൈഫ് പിഎംഎവൈ 401 എന്നിങ്ങനെയാണ് കണക്ക്. ജില്ലയില്‍ നാളിതുവരെ ഒന്നാം ഘട്ടത്തില്‍ 2880, രണ്ടാം ഘട്ടത്തില്‍ 3544, മൂന്നാം ഘട്ടത്തില്‍ 717, എസ്‌സി അഡീഷണല്‍ ലിസ്റ്റില്‍ 166, എസ്ടി അഡീഷണല്‍ ലിസ്റ്റില്‍ 105, പിഎംഎവൈ റൂറലില്‍ 702, പിഎംഎവൈ അര്‍ബനില്‍ 1572, പട്ടികജാതി വികസന വകുപ്പ് നല്‍കിയ 623, പട്ടിക വര്‍ഗ്ഗ വകുപ്പ് നല്‍കിയ 25, ഫിഷറീസ് വകുപ്പ് നല്‍കിയ 80, മൈനോറിറ്റി വിഭാഗത്തില്‍ നല്‍കിയ 138 അടക്കം 10552 വീടുകളാണ് പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിക്കപ്പെട്ട വീടുകളുടെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്തിലെ അര്‍ളടുക്കയിലെ കെ ശോഭ, ഭവ്യ എന്നിവര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ താക്കോല്‍ നല്‍കി. തൃക്കരിപ്പൂരില്‍ പണി പൂർത്തിയായ 13 വീടുകളുടെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവ്വഹിച്ചു. പദ്ധതിയിൽ ആദ്യഘട്ടം ലഭിച്ച 2 മൈനോറിറ്റി കുടുംബവും അഡീഷണൽ ലിസ്റ്റിൽ അനുവദിച്ച 11 എസ് സി കുടുംബവുമാണ് വീട് പണി പൂർത്തിയാക്കിയത്. വൈസ് പ്രസിഡന്റ് ഇ എം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ആയിറ്റ, എം സൗദ, പഞ്ചായത്ത് സെക്രട്ടറി ഇ വി വേണുഗോപാൽ, ഇ ശശിധരൻ, കെ വി കാർത്തിയാനി, വിഇഒ രജിഷ എന്നിവർ സംസാരിച്ചു.

Exit mobile version