Site iconSite icon Janayugom Online

ലൈഫ് പദ്ധതി; വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നില്‍ക്കും

ലൈഫ് പദ്ധതി പ്രകാരം നിലവിൽ നിർമ്മാണത്തിലുള്ള 1,27,601 വീടുകൾക്കായി 1500 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പ എടുക്കുന്നതിനായി സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വായ്പാ വിഹിതം ലഭ്യമാക്കുന്നതിന് 1100 കോടി രൂപയും ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉൾപ്പെടെയാണിത്. കെയുആര്‍ഡിഎഫ്‍സി മുഖേനയാണ് വായ്പ. 2025–26ൽ 750 കോടി രൂപയും 2026–27ൽ 750 കോടി രൂപയും എന്ന രീതിയിലാണിത്. വായ്പയുടെ മുതൽ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നും കുറവ് ചെയ്ത് ഹഡ്കോയ്ക്ക് നൽകും. ഓരോ വർഷവും ബജറ്റ് വിഹിതത്തിൽ നിന്നാവും വായ്പയുടെ പലിശ നല്‍കുക.

Exit mobile version