Site iconSite icon Janayugom Online

കുവൈറ്റിൽ നേരിയ ഭൂചലനം

കുവൈറ്റിൽ നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. അൽ അഹ്മദിയിൽ നിന്ന് 24 കി.മി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു.

ഇന്ന് പുലർച്ചെ 4.28ന് (പ്രാദേശിക സമയം) ആയിരുന്നു ഭൂകമ്പം. അൽ അഹ്മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് ചെറിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Eng­lish summary;Light earth­quake in Kuwait

you may also like this video;

Exit mobile version