Site iconSite icon Janayugom Online

ബംഗളൂരുവിൽ നേരിയ ഭൂചലനം

കർണാടകയിലെ ബംഗളൂരുവിൽ 3.3 തീവ്രതയിൽ ഭൂചലനം. 70 കിലോമീറ്റർ അകലെ വടക്ക്-വടക്ക് കിഴക്ക് കർണാടകയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യമറിയിച്ചത്. 

രാവിലെ 7.14ന് രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഭൂമിക്കടിയിൽ 23 കിലോമീറ്റർ താഴ്ചയിലാണ്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Eng­lish summary;Light earth­quake report­ed in Bangalore
you may also like this video;

Exit mobile version