ഓണ്‍ലൈന്‍ റേഡിയോകള്‍ വ്യാപകമാകുന്നതോടെ ആര്‍ ജെ (റേഡിയോ ജോക്കി) രംഗത്തേയ്ക്ക് യുവതി യുവാക്കളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. മികച്ച സ്റ്റുഡിയോ ഉണ്ടെങ്കില്‍ ലോകത്തില്‍ ആര്‍ക്കും ഓണ്‍ലൈന്‍ റേഡിയോ സജ്ജമാക്കാന്‍ സാധിക്കും. മികച്ച ഒരുപിടി അവതാരകര്‍ കൂടിയുണ്ടെങ്കില്‍ പിന്നെ റേഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ജനകീയമാകും. പുതു റേഡിയോ ജോക്കികളില്‍ ഏറ്റവും ശ്രദ്ധേയനായ നിതിന്‍ മിഥില ഓണ്‍ലൈന്‍ റേഡിയോ രംഗത്തെ ശ്രദ്ധേയനായ അവതാരകനാണ്. ഓണ്‍ലൈന്‍ റേഡിയോയ്ക്ക് പുറമേ പല സ്വകാര്യ റേഡിയോ സര്‍വീസുകളിലും പരിപാടികള്‍ അവതരിപ്പിച്ച് ഇതിനോടകം തന്നെ നിരവധി പേരെ ആരാധകരാക്കി മാറ്റുവാന്‍ നിതിന് സാധിച്ചിട്ടുണ്ട്. റേഡിയോ ജോക്കി എന്നത് വെറും വാചക കസര്‍ത്ത് മാത്രമല്ലെന്നാണ് നിതിന്‍ പറയുന്നത്. അതിന് പ്രായോഗികമായ സമീപനവും ലോകത്തിന്റെ മാറ്റങ്ങളെ കുറിച്ച് വ്യക്തമായ അറിവും ആവശ്യമാണെന്നും നിതിന്‍ പറയുന്നു.
ഓണ്‍ലൈന്‍ റേഡിയോ കൂടുതല്‍ സജീവമാകുമ്പോള്‍ റേഡിയോ ജോക്കികളും കൂണുപോലെ മുളച്ചുപൊന്തുന്നുണ്ട്. എന്നാല്‍ അതില്‍ ഏറിയ പങ്കും ആര്‍ ജെ എന്ന രണ്ടക്ഷരത്തിന്റെ പ്രശസ്തിയും പ്രൗഢിയും കണ്ട് രംഗത്ത് ഇറങ്ങുന്നവരാണെന്ന പരാതിയും നിതിനുണ്ട്. കൃത്യമായ വിശകലനത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ മറ്റ് ആര്‍ജെകളില്‍ നിന്ന് വ്യത്യസ്തമായ ആരാധകവൃന്ദവും നിതിന്‍ മിതിലയ്ക്ക് സ്വന്തമാണ്. 2016 മുതല്‍ വോയിസ് ആര്‍ട്ടിസ്റ്റ് മേഖലയില്‍ നിതിന്‍ സജീവമാണ്. മികച്ച ഓഡിയോ എഞ്ചിനിയര്‍ എന്ന പേരും ഇതിനൊപ്പം തന്നെ സ്വന്തമാക്കി. ഏഷ്യനെറ്റ് റേഡിയോ ആയ ബെസ്റ്റ് എഫ് എം 95ലൂടെയാണ് നിതിന്‍ ഈ മേഖലയിലെ യാത്രയ്ക്ക് തുടക്കമിടുന്നത്. വലിയ ആരാധക പിന്തുണ ലഭിച്ചതോടെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായും നിതിന്‍ മാറി. ഇന്ന് 1.14,000ത്തില്‍ പരം ഫോളോവേഴ്‌സും ഈ യുവാവിന് സ്വന്തമായിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ സ്ത്രീശാക്തീകരണ കൂട്ടായ്മ്മയായ കുടുംബശ്രീയുടെ റേഡിയോ ആയ റേഡിയോ ശ്രീയിലും ആര്‍ ജെയായി നിതിനുണ്ട്. സൗണ്ട് എഞ്ചിനിയറായി റേഡിയോ ശ്രീയിലെ പരിപാടികള്‍ക്ക് പുതുനിറം നല്‍കാനും നിതിന്‍ ഒപ്പമുണ്ട്. റേഡിയോ അവതാരകര്‍ക്കും സൗണ്ട് എഞ്ചിനിയര്‍മാർക്കും ഇന്ന് നിരവധി അവസരങ്ങളാണ് ചുറ്റുമുള്ളത്. അത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ എത്രപേര്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് ചോദ്യം. അവിടെ നിതിനെ പോലുള്ള യുവ അവതരാകര്‍ തങ്ങളുടെ മേഖല സുരക്ഷിതമാക്കിയത് നിരവധി പേര്‍ക്ക് പ്രയോജനകരമായേക്കാം.