Site iconSite icon Janayugom Online

കുളുവില്‍ മിന്നല്‍ പ്രളയം

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയം. മണിക്കരന്‍ താഴ്വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി, ആളപായമില്ല. ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ഷിംലയില്‍ റോഡരുകില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടി മണ്ണിടിഞ്ഞുവീണ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്.

Eng­lish sum­ma­ry; Light­ning flood in Kullu

You may also like this video;

Exit mobile version