Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി, 60 പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളഞ്ഞത്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും പ്രളയത്തില്‍ തകര്‍ന്നു.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.

Exit mobile version