Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത് കേസുമായി ബന്ധം? കണ്ണൂരില്‍ വ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോയി

abductionabduction

കോഴിക്കോട് താമരശ്ശേരിയിൽ മുൻ പ്രവാസിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. താമരശ്ശേരി തച്ചംപൊയിൽ അവേലം മുരിങ്ങംപുറായിൽ അഷ്റഫ് (55) നെയാണ് ടാറ്റാ സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. താമരശ്ശേരി വെഴുപ്പൂരിൽ വെച്ച് ശനിയാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം. മുക്കത്തെ എ ടു സെഡ് എന്ന സൂപ്പർമാർക്കറ്റിൽ നിന്ന് അഷ്റഫ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലായി പിന്തുടർന്നെത്തിയ സംഘം സ്കൂട്ടർ തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം സുമോയിൽ കയറ്റിക്കൊണ്ടു പോയത്. കാറിൽ കയറ്റിക്കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവത്തിൽ കരിപ്പൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വർണ്ണക്കടത്തു കേസിലെ മുപ്പത്തി ആറാം പ്രതി അലി ഉബൈറിന്റെ പങ്കുണ്ടെന്ന് സംശയം. സംഘം ഉപയോഗിച്ച കാറുകളിൽ ഒന്ന് വാടകക്കെടുത്തത് അലി ഉബൈറിന്റെ തിരിച്ചറിയൽ രേഖ വെച്ചാണെന്ന് വ്യക്തമായി. അഷ്റഫിന്റെ ബന്ധുവിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യമാണ് തട്ടിക്കൊണ്ട് പോയതിൽ കലാശിച്ചത്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Eng­lish Sum­ma­ry: Link with the gold smug­gling case? A gang abduct­ed a trad­er in Kannur

You may like this video also

Exit mobile version