മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്കോ നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. ബെവ്കോയുടെ വാർത്താക്കുറിപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ നിന്നും നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനാണ് പേര് നൽകാൻ ബെവ്കോ നിർദേശിച്ചത്. മദ്യത്തിന്റെ ലോഗോയും പേരും നിർദേശിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
മദ്യത്തിന് പേരും ലോഗോയും: ബെവ്കോയോട് വിശദീകരണം തേടി ഹൈക്കോടതി

