Site icon Janayugom Online

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിനെ കോടതിയിലെത്തിച്ചു

kejriwal 1

മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി റോസ് അവന്യു കോടതിയില്‍ എത്തിച്ചു. ചോദ്യം ചെയ്യലിനുശേഷമാണ് കെജ്‌രിവാളിനെ കോടതിയിലെത്തിച്ചത്. കൂടുതല്‍ വിചാരണയ്ക്കായി കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ഇഡിയുടെ തീരുമാനം. അതിനിടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അരവിന്ദ് കെജ‌‌രിവാള്‍ പിന്‍വലിച്ചു.

വിചാരണ കോടതിയില്‍ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.

Eng­lish Sum­ma­ry: Liquor pol­i­cy cor­rup­tion case; Kejri­w­al was brought to court

You may also like this video

Exit mobile version