Site iconSite icon Janayugom Online

മദ്യനയ അഴിമതി കേസ്; കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേകില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.

വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി വീണ്ടും നോട്ടിസ് അയച്ചിരുന്നു. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്രിവാളിനോട് ഇഡി ആവശ്യപ്പെടുന്നത്. നേരത്തെ നവംബര്‍ 2ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ ഇഡിയെ അറിയിച്ചിരുന്നു.

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്നും പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും കെജ്രിവാള്‍ ആരോപിച്ചത്.
തുടര്‍ന്ന് നോട്ടിസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കെജ്‌രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Eng­lish Summary;Liquor pol­i­cy cor­rup­tion case; Kejri­w­al will not be present for questioning
You may also like this video 

YouTube video player
Exit mobile version