ഡ്രൈ ഡേകളിലും മദ്യകച്ചവടം നടത്തിവന്നിരുന്ന വർക്കല സ്വദേശിയെ വർക്കല എക്സൈസ് സംഘം പിടികൂടി. ഊന്നിൻമൂട് പുതുവൽ സ്വദേശി സജിയാണ് പിടിയിലായത്. മാഹിയിൽ നിന്ന് മദ്യം എത്തിച്ച് കച്ചവടം നടത്തുകയും ഡ്രൈ ഡേയോടനുബന്ധിച്ച് മദ്യം ചില്ലറ വിൽപ്പന ചെയ്തിരുന്നയാളാണ് ഇയാള്‍. കച്ചവടം നടത്തുന്നതിനായി കാറിൽ 18 ലിറ്റർ (36 കുപ്പികൾ) മാഹി മദ്യവുമായി എത്തിയപ്പോഴാണ് എക്സൈസ് പിടികൂടിയത്. വർക്കല എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജൻ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കൃഷ്ണൻ, അഭിറാം ഹരിലാൽ, അരുൺ സേവിയർ, പ്രണവ് യു പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി പി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഡ്രൈ ഡേയിലും മദ്യക്കച്ചവടം; വർക്കലയിൽ ഒരാൾ എക്സൈസ് പിടിയിൽ

