22 January 2026, Thursday

Related news

January 14, 2026
January 6, 2026
November 9, 2025
November 6, 2025
November 1, 2025
October 3, 2025
September 27, 2025
September 22, 2025
September 14, 2025
April 30, 2025

ഡ്രൈ ഡേയിലും മദ്യക്കച്ചവടം; വർക്കലയിൽ ഒരാൾ എക്സൈസ് പിടിയിൽ

Janayugom Webdesk
വര്‍ക്കല
November 1, 2025 9:40 pm

ഡ്രൈ ഡേകളിലും മദ്യകച്ചവടം നടത്തിവന്നിരുന്ന വർക്കല സ്വദേശിയെ വർക്കല എക്സൈസ് സംഘം പിടികൂടി. ഊന്നിൻമൂട് പുതുവൽ സ്വദേശി സജിയാണ് പിടിയിലായത്. മാഹിയിൽ നിന്ന് മദ്യം എത്തിച്ച് കച്ചവടം നടത്തുകയും ഡ്രൈ ഡേയോടനുബന്ധിച്ച് മദ്യം ചില്ലറ വിൽപ്പന ചെയ്തിരുന്നയാളാണ് ഇയാള്‍. കച്ചവടം നടത്തുന്നതിനായി കാറിൽ 18 ലിറ്റർ (36 കുപ്പികൾ) മാഹി മദ്യവുമായി എത്തിയപ്പോഴാണ് എക്സൈസ് പിടികൂടിയത്. വർക്കല എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജൻ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കൃഷ്ണൻ, അഭിറാം ഹരിലാൽ, അരുൺ സേവിയർ, പ്രണവ് യു പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി പി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.