Site iconSite icon Janayugom Online

ക്രിസ്‌മസിന്‌ കേരളത്തിൽ വിറ്റത്‌ 73 കോടിയുടെ മദ്യം; കൂടുതൽ തിരുവനന്തപുരത്ത്‌, ചാലക്കുടി രണ്ടാമത്‌

ക്രിസ്‌മസിന്‌ കേരളത്തിൽ വിറ്റത്‌ 73 കോടി രൂപയുടെ മദ്യം. ബെവ്‌കോ, കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾവഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്‌. ബെവ്‌കോ ഔട്‌ലറ്റ്‌ വഴി ക്രിസ്‌മസ്‌ ദിവസം 65 കോടിരൂപയുടെയും കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ടു കോടി രൂപയുടെയും മദ്യം വിറ്റു.

ക്രിസ്‌മസ്‌ തലേന്ന്‌ ബെവ്‌കോ വഴി 65.88 കോടിരൂപയുടെ മദ്യം വിറ്റു. കൺസ്യൂമർഫെഡ്‌ വഴി 11.5 കോടിരൂപയ്‌ക്കും. ഇതുകൂടിയാകുമ്പോൾ ക്രിസ്‌മസിന്‌ കുടിച്ചത്‌ 150.38 കോടിരൂപയുടെ മദ്യമാകും.ക്രിസ്‌മസ്‌ ദിനത്തിൽ ബെവ്‌കോ ഏറ്റവും കൂടുതൽ മദ്യം വിറ്റത്‌ തിരുവനന്തപുരം പവർ ഹൗസിലെ ഔട്‌ലറ്റിലാണ്‌, 73.54 ലക്ഷം രൂപയ്‌ക്ക്‌. 70.70 ലക്ഷം രൂപയുടെ മദ്യം വിറ്റ ചാലക്കുടി രണ്ടാമതും 60 ലക്ഷംരൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്‌ലറ്റ്‌ മൂന്നാം സ്ഥാനത്തുമാണ്‌.

കഴിഞ്ഞ തവണയും ഇവയായിരുന്നു മുമ്പിൽ.കഴിഞ്ഞ ക്രിസ്‌മസിന്‌ 55 കോടിരൂപയുടെ മദ്യമാണ്‌ ബെവ്‌കോ വിറ്റത്‌. കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകളിൽ 54 ലക്ഷംരൂപയുടെ വിൽപ്പന നടന്ന കൊടുങ്ങല്ലൂരാണ്‌ മുമ്പിൽ. കൊച്ചി ബാനർജി റോഡിലെ ഔട്‌ലറ്റിൽ 53 ലക്ഷംരൂപയുടെ വിൽപ്പനയും നടന്നു. ബെവ്‌കോ ഔട്‌ലറ്റുകൾ വഴി ക്രിസ്‌മസ്‌ വരെയുള്ള നാല്‌ ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു

Eng­lish Sum­ma­ry: Liquor worth Rs 73 crore sold in Ker­ala for Christmas

You may also like thsi video:

Exit mobile version