Site iconSite icon Janayugom Online

റോഡരികിൽ മാലിന്യം തള്ളുന്നു; നടപടി സ്വീകരിക്കാതെ പഞ്ചായത്ത്

റോഡ് അരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പെരുവ — തലയോലപ്പറമ്പ് റോഡ് കുറുവേലി പാലത്തിന് സമീപം ഇരുവശങ്ങ ളിലുമാണ് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്നത്.നിരോധിത പുകയില ഉല്പന്നങ്ങളുടെ പാക്കറ്റുകൾ ഉൾപ്പെടെയാണ് ഇവിടെ നിക്ഷേപിക്കുന്നത്. റോഡിന് ഇരുവശവും കാടുകയറി കിടക്കുന്നതിനാൽ വീടുകളിൽ നിന്നുമുള്ള മാലിന്യം അടക്കം ഇവിടെ തള്ളുന്നത് പതിവായിരിക്കുകയാണ്. വീടുകളിൽ നിന്നുള്ള മാലിന്യം ചെറിയ കൂടുകളിലാക്കി കാട്ടിലേക്ക് വലിച്ചെറിയുകയാണ്. പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡിൻെ ഇരുവശങ്ങളും വീതികുട്ടി വൃത്തിയാക്കി മനോഹരമായി ചെടികൾ വച്ചു പിടിപ്പിച്ച് ഇരിപ്പിടം ഉണ്ടാക്കിയാൽ വൈകുന്നേരങ്ങളിൽ ആളുകൾക്ക് സമയം ചെലവഴിക്കാൻ പറ്റിയ ഇടമായി മാറും. പല തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കുവാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാരുടെ ഇടയിൽ ആക്ഷേപവുമുണ്ട്.

Exit mobile version