Site icon Janayugom Online

സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീമിംഗ്; ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തത്സമയം കാണാം

സുപ്രീംകോടതി നടപടികള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്റെ ഭാഗമായി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തത്സമയം കാണിക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരം ചീഫ് ജസ്റ്റിസ് വിളിച്ച് ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടികളെല്ലാം ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്റെ തുടക്കമാവുമിതെന്നാണ് സൂചന. എന്നാല്‍, ലൈവ് സ്ട്രീമിംഗ് മറ്റ് മാധ്യമങ്ങള്‍ക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് കഴിഞ്ഞ ആഴ്ച ഭരണഘടനാ പ്രാധാന്യമുള്ള പൊതു വിഷയങ്ങളുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ച് കത്തയച്ചിരുന്നു. വിവരാവകാശത്തിന്റെ ഭാഗമായി തത്സമയ സ്ട്രീമിംഗ് നടത്തണമെന്ന് 2018‑ല്‍ അപേക്ഷിച്ചവരില്‍ ഒരാളായിരുന്നു ഇന്ദിര ജയ്സിംഗ്.

Eng­lish sum­ma­ry; Live Stream­ing of Supreme Court Pro­ceed­ings; Pro­ceed­ings of the Con­sti­tu­tion Bench can be watched live

You may also like this video;

Exit mobile version