Site iconSite icon Janayugom Online

സാലഡില്‍ ജീവനുള്ള പുഴു; ഫുഡ് ഡെലിവെറി ആപ്പിനെതിരെ പരാതിയുമായി യുവാവ്

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത സാലഡിനുള്ളില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇത്തരത്തില്‍ നിരവധി പരാതികള്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ക്കെതിരെ വ്യാപകമായി വരാറുണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള ഒരു ഉപഭോക്താവിനാണ് ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങിയപ്പോള്‍ പുഴുവിനെ ലഭിച്ചത്. സൊമാറ്റോ വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണമെത്തിയപ്പോള്‍ ഉളളില്‍ നിന്നും ജീവനുള്ള പുഴുവിനെ ലഭിച്ചതായാണ് യുവാവ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

ഫിറ്റ്‌നസ്‌കാപ്രതീക് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവാവ് ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഫ്രഷ്‌മെനു വഴി നാല് സാധനങ്ങളാണ് ഓര്‍ഡര്‍ ചെയ്തതെന്നും എന്നാല്‍ മൂന്ന് സാധനങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന്റെ ബില്ലും പങ്കുവെച്ചു. അതില്‍ സാലഡിന്റെ ഒരു പാത്രം തുറന്നുപ്പോഴാണ് ജീവനുള്ള പുഴുവിനെ കണ്ടതെന്നും വീഡിയോയില്‍ അത് വ്യക്തി കാണാനും സാധിക്കുന്നുണ്ട്. ബാക്കിയുള്ള പാത്രങ്ങള്‍ തുറന്നുനോക്കിയില്ലെന്നും യുവാവ് പറയുന്നു. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണമെന്നും വേറെ വഴിയില്ലെങ്കില്‍ മാത്രം പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങുകയെന്നും അത് കഴിക്കുന്നതിന് മുമ്പ് നന്നായി ഭക്ഷണം പരിശോധിക്കണെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. അതേസമയം വീഡിയോയ്ക്ക് പിന്നാലെ ഫ്രഷ്‌മെനു ക്ഷമാപണവുമായി രംഗത്തെത്തി. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി ഉപഭോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്.

Exit mobile version