Site iconSite icon Janayugom Online

ലിവിങ് ടു​ഗതർ വിവാഹം അല്ല; ഗാർഹിക പീഡനം ആരോപിക്കാനാകില്ലെന്ന് ഹൈക്കോടതി

ലിവിങ് ടു​ഗതർ വിവാഹം അല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമെ ഭർത്താവെന്ന് പറയാനാകൂവെന്ന് കോടതി വ്യക്തമാക്കി. ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. യുവാവ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് തകർന്നിരുന്നുവെന്നും ഇതിന് ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയതെന്ന് യുവാവ് ചൂണ്ടിക്കാട്ടി.

അതേസമയം യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് ഗാർഹിക പീഡനക്കേസെടുത്തു. എന്നാല്‍ ഇത് നിയമപരമല്ലെന്നും യുവാവ് ഹർജിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കിയത്.

Eng­lish Summary:Living togeth­er is not mar­riage; HC says domes­tic vio­lence can­not be alleged
You may also like this video

Exit mobile version