Site iconSite icon Janayugom Online

പാലാ പൊന്‍കുന്നം റോഡില്‍ ലോഡുമായിപോയ ചരക്ക് ലോറി മറിഞ്ഞ് അപകടം

പൂവരണി വായനശാല പടിയ്ക്ക് സമീപം നിരപ്പേല്‍ വളവിൽ രാവിലെ അഞ്ചരയോടെയാണ് ലോറി ഇടിച്ചുമറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. നിരപ്പേല്‍ വളവ് തിരിയാതെ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 

പൈക കെഎസ്ഇബി സബ് സ്റ്റേഷനിലേയ്ക്കുള്ള 33 കെവി ലൈന്‍ അപകടത്തില്‍ തകര്‍ന്നു. ഇതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള വേസ്റ്റ് സാധനങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. മറിഞ്ഞ ലോറി സമീപ പുരയിടത്തിലെ മരത്തിലിടിച്ചാണ് നിന്നത്. വാഹനം തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു.

Exit mobile version