Site iconSite icon Janayugom Online

വായ്പ തട്ടിപ്പ്; വീഡിയോകോണ്‍ സിഇഒ വേണുഗോപാൽ ധൂത്ത് അറസ്റ്റില്‍

ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ സിഇഒ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായിന് പിന്നാലെയാണ് വേണുഗോപാലിന്റെ അറസ്റ്റ്. ഐസിഐസിഐ ബാങ്കിൽ നിന്ന് വീഡിയോകോണിന് ലഭിച്ച 3,250 കോടി രൂപ വായ്പയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് നടപടി. 

വായ്പാതട്ടിപ്പ് കേസിൽ സിബിഐയുടെ മൂന്നാമത്തെ അറസ്റ്റാണിത്. 2012ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്ക് ശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. 59കാരിയായ ചന്ദ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്. 

Eng­lish Summary:loan fraud; Video­con CEO Venu­gopal Dhoot arrested
You may also like this video

Exit mobile version