Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം:മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കി

മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ദുരന്തബാധിത പ്രദേശത്തെ 432 കുടുംബങ്ങളിലെ 743 പേര്‍ക്കാണ് വാഹന സൗകര്യം ആവശ്യമുള്ളത്. ഏഴ് ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30നും രണ്ട് ട്രിപ്പുകള്‍ വീതം സര്‍വീസുകള്‍ നടത്തുന്നു.

പോളിംങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് നോഡല്‍ ഓഫീസര്‍ പി ബൈജു അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന് നാളെ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധിയായിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

Exit mobile version