Site iconSite icon Janayugom Online

മെത്താംഫിറ്റമിനുമായി കൊടുവള്ളി, താമരശ്ശേരി സ്വദേശികൾ പിടിയിൽ

വയനാട് വൈത്തിരിയിൽ മയക്കുമരുന്നുമായി കൊടുവള്ളി, താമരശ്ശേരി സ്വദേശികൾ പിടിയിലായി. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി.പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എ.കെ. (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്ന് എക്സൈസ് പറഞ്ഞു.

3.06 ഗ്രാം മെത്താംഫിറ്റമിൻ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടോടെ ലക്കിടി ഭാഗത്ത് കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഡിൽ3 സി.ബി.എം 8664 നമ്പർ കാർ കസ്റ്റഡിയിലെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി., വൈശാഖ് വി.കെ, പ്രജീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൽ റഹീം എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Exit mobile version