സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇപ്പോൾ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കുമെന്നും ഇതിനാൽ ലോക്ക്ഡൗൺ ഇപ്പോൾ പ്രായോഗികമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും കൂടുതൽ കരുതൽ നൽകണം. വിദേശത്തുനിന്നു വരുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
English Summary: Lockdown is not currently on the table: Veena George
You may like this video also