Site iconSite icon Janayugom Online

ലോക് സഭ അഞ്ചാം ഘട്ടം ഇന്ന് : 8.95 കോടി വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കോണ്‍ഗ്രസിന് നിര്‍ണായകമായ റായ്ബറേലിയും അമേഠിയും ഉള്‍പ്പെടെ 49 മണ്ഡലങ്ങളിലായി 8.95 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 695 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശിലെ 14ഉം മഹാരാഷ്ട്രയിലെ 13ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ ഏഴും ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ അഞ്ചും ഝാര്‍ഖണ്ഡില്‍ മൂന്നും ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലുമാണ് പോളിങ്. ഒഡിഷ നിയമസഭയിലേക്കുള്ള 35 മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇന്ന് നടക്കും. 

94,732 സ്റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.രാഹുൽ ഗാന്ധി, സ്മൃതി ഇറാനി, രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ, ഒമർ അബ്ദുള്ള, രോഹിണി ആചാര്യ എന്നിവരാണ് അഞ്ചാംഘട്ടത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ. അതേസമയം പോളിങ് ശതമാനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ആശങ്കയുണ്ട്. മുംബൈ, താനെ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളില്‍ മുന്‍വര്‍ഷങ്ങളിലും കുറഞ്ഞ പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കണക്കിലെടുത്ത് നഗരങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ വോട്ടര്‍ അവബോധ പരിപാടികള്‍ കമ്മിഷന്‍ നടപ്പാക്കിയിരുന്നു. ആദ്യ നാല് ഘട്ടങ്ങളിലും 2019 നെ അപേക്ഷിച്ച് കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

Eng­lish Summary:Lok Sab­ha 5th phase today: 8.95 crore vot­ers to the booth today
You may also like this video

Exit mobile version