Site iconSite icon Janayugom Online

ലോക്സഭാ തെരഞെടുപ്പ് ; ആറാം ഘട്ടം വിജ്ഞാപനം പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ടം വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി മെയ് 25നാണ് വോട്ടെടുപ്പ്. ബിഹാർ, ഹരിയാന, ഝാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നി ആറ് സംസ്ഥാനങ്ങളിലായി 57 ലോക്‌സഭ സീറ്റുകളാണുള്ളത്. ഇതു കൂടാതെ ഡൽഹിയിലുമാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

ജൂണ്‍ 1ലെ ഏഴാം ഘട്ടം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ആറാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മെയ് 7ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 9 ആണെന്നും വിജ്ഞാപനം ചെയ്തു 

Eng­lish Summary:
Lok Sab­ha Elec­tions; 6th phase noti­fi­ca­tion released

You may also like this video:

Exit mobile version