ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംചേരാന്‍ പാടില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 27ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. കാസര്‍കോട് ഏപ്രില്‍ 27ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.