Site iconSite icon Janayugom Online

ലോക്സഭ സമ്മേളനം 24 മുതല്‍

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഈമാസം 24 മുതല്‍ ജൂലൈ മൂന്നു വരെ. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവാണ് സഭാസമ്മേളനത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്. ഒമ്പതു ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്നു ദിനങ്ങളില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പുമാകും നടക്കുക. ജൂണ്‍ 27 ന് രാജ്യസഭയും സമ്മേളിക്കും. രാജ്യസഭയുടെ 264-ാമത് സമ്മേളനമാണിത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. 

പുതിയ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍ ദിവസങ്ങളില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയാകും നടക്കുക. ഇതിന് പ്രധാനമന്ത്രി മറുപടി പറയുന്നതോടെ സഭാ സമ്മേളനം അവസാനിക്കും. സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഘടക കക്ഷികള്‍ അവകാശവാദം തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സമവായം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയിട്ടുണ്ട്.

Eng­lish Summary:Lok Sab­ha ses­sion from 24
You may also like this video

Exit mobile version