Site iconSite icon Janayugom Online

ഏകാന്തത അപകടകരം, 15 സിഗരറ്റുകളുടെയത്ര മാരകം:  ലോകാരോഗ്യ സംഘടന

15 സിഗരറ്റുകള്‍ ഒരുമിച്ച് പുകയ്ക്കുന്ന അത്രയും മാരകമാണ് ഏകാന്തത എന്ന് ലോകാരോഗ്യ സംഘടന. മാനസിക പ്രശ്നങ്ങള്‍ക്കു പുറമെ ശാരീരിക പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി അനുഭവിക്കേണ്ടി വരുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
വിഷാദം, ആശങ്ക, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഹൃദയാഘാതം, പക്ഷാഘാതം, ബുദ്ധിഭ്രംശം, അകാല മരണം എന്നിവയും ഉണ്ടായേക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഏകാന്തത ആഗോള വെല്ലുവിളിയായി  തിരിച്ചറിഞ്ഞ് ഇതിനെ അഭിസംബോധന ചെയ്യുന്നതിന് നിരവധി പദ്ധതികളും ഡബ്ല്യുഎച്ച്ഒ വിഭാവനം ചെയ്തിട്ടുണ്ട്.
15 സിഗരറ്റുകള്‍ ഒരുമിച്ച് വലിക്കുക, പൊണ്ണത്തടി, വ്യായാമമില്ലായ്മ എന്നിവ ഉണ്ടാക്കുന്നതിനെക്കാളും പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ ഏകാന്തതയ്ക്കാകും. സമൂഹവുമായി ബന്ധമില്ലാതെ നില്‍ക്കുകയും ഇതിലൂടെ പ്രവര്‍ത്തനക്ഷമത, ഉല്പാദനക്ഷമത എന്നിവ കുറയുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയുടെ ‘അവര്‍ എപിഡെമിക് ഓഫ് ലോണ്‍ലിനസ് ആന്റ് ഐസൊലേഷൻ’ റിപ്പോര്‍ട്ടില്‍ പറയുന്നു.
Eng­lish Sum­ma­ry: Lone­li­ness as dan­ger­ous as smoking
You may also like this video
Exit mobile version