ദീര്‍ഘകാല കോവിഡ് രോഗികളില്‍ കാലുകൾ നീലയായി മാറുന്ന അസാധാരണമായ ആരോഗ്യപ്രശ്നം സ്ഥിരീകരിച്ചതായി ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. കാലുകളിലെ ഞരമ്പുകളിൽ രക്തം അടിഞ്ഞുകൂടുന്ന അക്രോസയാനോസിസ് എന്ന രോഗാവസ്ഥയാണിതെന്ന് ലാന്‍സെറ്റിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. തുടര്‍ച്ചയായി 10 മിനിറ്റ് നില്‍ക്കുമ്പോള്‍ രോഗിയുടെ കാലുകള്‍ നീലയായി മാറുകയും കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഇത്തരം രോഗികളില്‍ പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം എന്ന അവസ്ഥയും സ്ഥിരീകരിച്ചിട്ടുണ്ട്. നിൽക്കുമ്പോൾ ഹൃദയമിടിപ്പ് അസാധാരണമായി വർധിക്കുന്ന അവസ്ഥയാണിത്.
ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസനം, ദഹനം, ലൈംഗിക ഉത്തേജനം തുടങ്ങിയ ശരീരത്തിലെ അനിയന്ത്രിതമായ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യൂഹം ഉൾപ്പെടെയുള്ള ശരീരത്തിലെ ഒന്നിലധികം സംവിധാനങ്ങളെ ദീര്‍ഘകാല കോവിഡ് ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്-വൈറൽ സിൻഡ്രോമുകളുടെ ഒരു സാധാരണ ലക്ഷണമായ ഡിസോടോണമിയ ബാധിച്ച കുട്ടികളില്‍ അക്രോസയാനോസിസ് സ്ഥിരീകരിച്ചിരുന്നു.
ദീര്‍ഘകാല കോവിഡ് രോഗികളില്‍ ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് രോഗികളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവിനെയും അവരുടെ ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.
English Summary: Long-term covid: may cause health problems
You may also like this video