താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി അപകടത്തിൽപ്പെട്ടു. ചുരം ആറാം വളവിൽ പുലർച്ചെ രണ്ടരയോടെയാണ് അപകടം. സംരക്ഷണഭിത്തി തകർത്ത് ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നു. ലോറിയുടെ പിൻഭാഗത്തുള്ള ചക്രങ്ങൾ തകർന്ന സംരക്ഷണഭിത്തിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
English Summary: lorry accident at Thamarassery
You may also like this video