Site iconSite icon Janayugom Online

ലോറി കാറിലിടിച്ച് അപകടം; അഞ്ച് എന്‍ജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു

ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് എന്‍ജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊല്ലെഗല്‍ ചിക്കിന്ദുവാഡിക്ക് സമീപമായിരുന്നു അപകടം. മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്, ശ്രേയസ് എന്ന ഷെട്ടി, നിതിന്‍, മൈസൂരുവില്‍ നിന്നുള്ള നിഖിത, ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമാറി. കാറിന്റെ മുന്‍ഭാഗം
പൂര്‍ണ്ണമായി തകര്‍ന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 

ശിവരാത്രി ജാത്ര മഹോത്സവത്തിന്റെ മഹാരഥോത്സവത്തില്‍ പങ്കെടുക്കാന്‍ മാലെ മഹാദേശ്വര കുന്നുകളിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. അമിത വേഗത്തില്‍ വന്ന ലോറി വിദ്യാർത്ഥികളുടെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വാഹനങ്ങളും അടുത്തുള്ള വയലിലേക്ക് മറിഞ്ഞു. കാര്‍ പാടശേഖരത്തിനും കനാലിനും ഇടയില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കൊല്ലപ്പെട്ടവര്‍ എംഐടി എന്‍ജിനീയറിങ് വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ്. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version