ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയതില്‍ ന്യായീകരണവുമായി സിഇഒ ഇലോൺ മസ്ക്. പ്രതിദിനം 4 മില്ല്യൺ ഡോളർ നഷ്ടമാണ് ട്വിറ്ററിനുള്ളതെന്നും പിരിച്ചുവിടൽ അല്ലാതെ മറ്റ് വഴിയില്ലെന്നും മസ്ക് വ്യക്തമാക്കി. പുറത്തുപോകുന്നവർക്ക് മൂന്നുമാസത്തെ ആനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് നിയമപരമായി നൽകേണ്ടതിനെക്കാൾ 50 ശതമാനം അധികമാണെന്നും മസ്ക് ട്വീറ്റ് ചെയ്തു.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ഇ മെയില്‍ വഴിയാണ് പിരിച്ചുവിടല്‍ സന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. ഇന്ത്യയില്‍ സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപെട്ടതായാണ് വിവരം.
English Summary: Losing 4 million a day: Musk explains layoffs
You may also like this video