Site icon Janayugom Online

കളഞ്ഞ് കിട്ടിയ പേഴ്‌സ് പൊലീസിനെ ഏല്‍പ്പിച്ച് പിറന്നാളുകാര്‍

പിറന്നാള്‍ ദിനത്തില്‍ കളഞ്ഞ് കിട്ടിയ തുക അടങ്ങിയ പേഴസ് ഉടമയെ കണ്ടെത്തി നല്‍കുവാന്‍ പൊലീസിനെ ഏല്‍പ്പിച്ച സഹോദരങ്ങളുടെ പ്രവൃത്തി മാതൃകപരമാകുന്നു. 21-ാം പിറന്നാള്‍ ആഘോഷദിനത്തില്‍ നെടുങ്കണ്ട്ം ടൗണില്‍ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് വഴിയില്‍ കിടന്ന് നെടുങ്കണ്ടം മഞ്ഞപ്പെട്ടി കോട്ടയില്‍ അശ്വിനും പിതാവിന്റെ സഹോദരപുത്രന്‍ നന്ദു ബിനുവിനും പേഴ്‌സ് ലഭിക്കുന്നത്. കല്‍കൂന്തല്‍-മാവടി റോഡിലെ കുരിശടിയുടെ മുമ്പില്‍ കിടന്നാണ് അയ്യായിരത്തില്‍ പരം രൂപയും മധ്യവയസ്‌കയായ സ്ത്രിയുടെ ഫോട്ടോയും ഏടിഎം കാര്‍ഡും അടങ്ങുന്ന പോഴ്‌സ് ലഭിച്ചത്. 

ആണുങ്ങള്‍ ഉപയോഗിക്കുന്ന മടക്ക് പേഴ്‌സാണ് കിടന്ന് കിട്ടിയത്. നെടുങ്കണ്ടം തപസ്യ കലാക്ഷേത്രയില്‍ ചെണ്ടമേളം പരിശീലനം നടത്തുന്ന അശ്വിന്‍ പട്ടാളത്തിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരിക്കുകയാണ്. അനില്‍-ശ്യാമള ദമ്പതികളുടെ പുത്രനാണ് അശ്വിന്‍. വഴിയില്‍ കിടന്ന് ലഭിച്ച പേഴ്‌സ് അശ്വിനും നന്ദുവും ചേര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പേഴസിന്റെ ഉടമയെ കുറിച്ച് അന്വേഷണം നടത്തുന്നതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

ENGLISH SUMMARY:lost purse han­dover to the police
You may also like this video

Exit mobile version