Site iconSite icon Janayugom Online

കോവിഡില്‍ യുഎഇയ്ക്കും കേരളത്തിനും കൈത്താങ്ങായ ലൂയീസ് കുര്യാക്കോസിന് യുവകലാസാഹിതിയുടെ മുഗള്‍ ഗഫൂര്‍ അവാര്‍ഡ്

louis kuryakoselouis kuryakose

യുവകലാ സാഹിതി അബുദാബി നൽകിവരുന്ന മുഗൾ ഗഫൂർ അവാർഡ് ലൂയിസ് കുര്യാക്കോസിന്. മുഗൾ ഗഫൂറിന്റ പത്താമത് അനുസ്മരണ സമ്മേളനത്തിൽ മുൻ റവന്യൂമന്ത്രി കെ.ഇ.ഇസ്മായിൽ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് യുവകലാസാഹിതി നല്‍കി വരുന്ന അവാര്‍ഡാണിത്.
ലൂയിസ് കുര്യാക്കോസ് എറണാകുളം ഉദയംപേരൂർ സ്വദേശിയും അബുദാബി സൺറൈസ് മെറ്റൽ മാനേജിങ് ഡയറക്ടറും അബുദാബി മലയാളി സമാജത്തിന്റെ രക്ഷാധികാരിയുമാണ്. കോവിഡ് രൂക്ഷമായ ഘട്ടത്തിൽ നാട്ടിലും യു.എ.ഇയിലും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രതിസന്ധിയിലായിരുന്ന അബുദാബി മലയാളി സമാജത്തിനായി നടത്തിയ ഇടപെടലുകൾ എന്നിവ പരിഗണിച്ചുകൊണ്ടാണ് അവാർഡിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തകയായിരുന്ന സഫിയ അജിത്ത്, റസാഖ് ഒരുമനയൂർ, നാസർ കാഞ്ഞങ്ങാട് എന്നിവർക്കാണ് മുൻവർഷങ്ങളിൽ മുഗൾ ഗഫൂർ അവാർഡ് നൽകിയത്. അബുദാബിയിൽ യുവകലാസാഹിതി സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Eng­lish Sum­ma­ry: Louis Kuri­akose Mughal Award for Youth Lit­er­a­ture for his con­tri­bu­tion to UAE and Kerala

 

You may like this video also

Exit mobile version