Site iconSite icon Janayugom Online

പ്രണയാഭ്യർത്ഥന നിരസിച്ചു; തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു, പ്രതി അറസ്റ്റിൽ

രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശാലിനി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. രാമേശ്വരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു ശാലിനി. അയൽവാസിയായ മുനിയരാജ് നിരന്തരം പ്രണയാഭ്യർത്ഥനയുമായി ശാലിനിയെ സമീപിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ബുധനാഴ്ച രാവിലെ പെൺകുട്ടി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ശാലിനിയെ തടഞ്ഞുനിർത്തിയ മുനിയരാജ് നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി. കുത്തേറ്റ ശാലിനി സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട മുനിയരാജിനെ പിന്നീട് പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മത്സ്യത്തൊഴിലാളിയാണ് ശാലിനിയുടെ പിതാവ് മാരിയപ്പൻ. രണ്ട് പെൺമക്കളിൽ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട ശാലിനി.

Exit mobile version