പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന പേരില്‍ യുവതിെ അതിക്രൂരമായി കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് ശരീരം മൂന്ന് കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് നടുക്കുന്ന സംഭവം നടന്നത്. കാംദേവ്പുര്‍ സ്വദേശിന് ഖദീജ ബീവിയെയാണ് അനിയത്തിയുടെ ഭര്‍ത്താവ് അതിയുര്‍ റഹ്മാന്‍ ലസ്കര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച റീജന്റ് പാര്‍ക്കിന് സമീപം യുവതിയുടെ തല പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ട പ്രദേശ വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് പരിശോധനയിലാണ് സമീപത്തെ തടാകത്തില്‍ നിന്നും യുവതിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഖദീജ വീട്ടുജോലികള്‍ ചെയ്ത് ജീവിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് മാതാപിതാക്കള്‍ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന ഖദീജയ്ക്ക് ഇളയ സഹോദരിയുടെ ഭര്‍ത്താവായ ലസ്കര്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. എന്നാല്‍ ഖദീജ ഇത് നിരസിക്കുകയായിരുന്നു. ലസ്ക്കറുടെ ഫോണും ഇവര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഈ പകയിലാണ് ലസ്ക്കര്‍ ഖദീജയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.