ബംഗാൾ ഉൾകടലിൽ വീണ്ടും ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ച് ജനുവരി 30,31 ഓടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവില്‍ ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ ലഭിച്ചത്. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും ലഭിച്ചിരുന്നു. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് സാധ്യത നല്‍കുന്നത്.
English Summary:Low pressure formed over Bay of Bengal; Chance of rain in Kerala
You may also like this video