Site icon Janayugom Online

ഇന്ധനവിലക്കൊപ്പം ഇരുട്ടടിയായി പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു: സിലിണ്ടര്‍ വില രണ്ടായിരത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് വില ഡല്‍ഹിയില്‍ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡല്‍ഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി.

മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1950 ആയും, കൊല്‍ക്കത്തയില്‍ 2073 രൂപ 50 പൈസയുമായി വര്‍ധിച്ചു. ചെന്നൈയില്‍ 2133 രൂപയാണ് പുതിയ വില. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിട്ടില്ല.

Eng­lish Sum­ma­ry: LPG price hiked to Rs 2,000 per cylinder

You may like this video also

Exit mobile version