Site iconSite icon Janayugom Online

ബീഹാറിലെ വോട്ടര്‍പ്പട്ടിക പുന:പരിശോധന ഉപേക്ഷിക്കണമെന്ന് എം എ ബേബി

ബീഹാറിലെ വോട്ടര്‍പ്പട്ടിക പുന:പരിശോധന തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ബീഹാറില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണം.

കമ്മീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ വലിയൊരു വിഭാഗം പേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയില്‍നിന്ന് പുറത്താകും .പ്രതിപക്ഷ പാർടികൾ പുനഃപരിശോധനയെ എതിർക്കുകയാണ്‌. എതിർപ്പ്‌ എന്തുകൊണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്‌. ഭരണകക്ഷിക്കായി ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ്‌ നീക്കം. എന്നാൽ, ബിഹാർ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ തോല്‍ക്കും ബേബി അഭിപ്രായപ്പെട്ടു 

Exit mobile version