Site icon Janayugom Online

ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ ഒന്നാം പ്രതി, ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

ലൈഫ്മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തേ ഒമ്പതാം പ്രതിയായിരുന്ന എം ശിവശങ്കര്‍ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയായി. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ കേസിലെ ഏഴാം പ്രതിയാണ്.

ലൈഫ്മിഷന്‍ കോഴ ഇടപാടിന് പിന്നില്‍ പ്രവര്‍ത്തിച്ച സൂത്രധാരൻ എം ശിവശങ്കറിന്റേതാണെന്നാണ് അന്വേഷണത്തിലൂടെ ഇ ഡി കണ്ടെത്തിയിരിക്കുന്നത്. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ അറസ്റ്റും ഇഡി ഒഴിവാക്കി.

സ്വര്‍ണ്ണ കടത്ത് കേസ് പ്രതികളായ സരിത്ത്, സന്ദീപ് നായര്‍, എന്നിവരും പ്രതികളാണ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിലെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുളളവര്‍ക്ക് നോട്ടീസയയ്ക്കും.

Eng­lish Sum­ma­ry: m sivasankar first accused in life mis­sion case ed sub­mits charge sheet
You may also like this video

Exit mobile version